Kerala

കെഎസ്ആർടിസിയിൽ ചാട്ടവാറടി കൊടുക്കേണ്ടവരെക്കുറിച്ച് ടോമിൻ തച്ചങ്കരി

പാല: കെഎസ്ആർടിസിയിലുള്ള പണിയെടുക്കാത്ത ചില താപ്പാനകളെ ചാട്ടവാറിനടിക്കാതെ സ്ഥാപനം രക്ഷപെടില്ല എന്ന് എം ഡി ടോമിന്‍ തച്ചങ്കരി. പണിയെടുക്കാത്തവരെ ഒറ്റപ്പെടുത്തണം, പണം മോഷ്ടിക്കുന്നതു പോലെയുള്ള തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ ഒക്കെ സംരക്ഷകര്‍ ചമഞ്ഞ് ചിലർ എന്നെ പേടിപ്പിക്കാൻ ശ്രമിക്കുകയാണ്. പിരിച്ചു വിട്ടവര്‍ ആരുടെയും വക്കാലത്തുമായി വന്നിട്ടു കാര്യം ഇല്ലെന്നും തച്ചങ്കരി പറയുകയുണ്ടായി.

Read Also: അറ്റ്‌ലസ് രാമചന്ദ്രന് ദുബായ് ജയിലില്‍ നിന്നും മോചനം

ആര്‍ക്കും പിഴിയാൻ കഴിയുന്ന വെള്ളാനയാണ് കെഎസ്ആർടിസി എന്നാണ് പലരുടെയും ധാരണ. ഇത്തരക്കാരെ ഇനി അടുപ്പിക്കില്ല. കെ എസ് ആര്‍ ടി സിയുടെ മുന്നിലുള്ളത് യാത്രക്കാരന്റെയും സ്ഥാപനത്തിന്റെയും നന്മയാണ്. ഇതില്‍ രാഷ്ട്രിയക്കാര്‍ക്കും യൂണിയനുകള്‍ക്കും കാര്യമില്ല. ജീവനക്കാര്‍ എന്നെയാണ് അനുസരിക്കേണ്ടത്. ഇപ്പോഴത്തെ ജീവനക്കാരില്‍ മൂന്നില്‍ ഒന്നേ ഉള്ളു എങ്കിലും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുമെന്നും ടോമിൻ തച്ചങ്കരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button