കോട്ടയം: രാജ്യസഭാ സീറ്റ് ലഭിച്ചതുകൊണ്ട് മാണി ഗ്രുപ്പ് രക്ഷപ്പെടാനല്ല മറിച്ച് പിളരാനാണ് പോകുന്നതതെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരാണ് കുഞ്ഞുഞ്ഞ് കുഞ്ഞാപ്പാ കുഞ്ഞ് മാണി എന്നീ മൂന്ന് കുഞ്ഞന്‍മാരെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലക്ക് പാര വയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത്. പി സി ജോര്‍ജ് വിഴിഞ്ഞം കരാറിലൂടെ ഉമ്മന്‍ ചാണ്ടി വന്‍ അഴിമതി നടത്തിയതായും ആരോപിച്ചു.
വെറും ആറ് എം എല്‍ എ മാര്‍ ഉള്ള മാണി ഗ്രൂപ്പില്‍ കെ പി സി സി യെ ലയിപ്പിക്കുന്ന രാഷ്ട്രീയ ദുരന്തമാണ് അരങ്ങേറുന്നതെന്നും പി സി ജോര്‍ജ് ആരോപിച്ചു. മൂന്ന് കുഞ്ഞന്‍മ്മാര്‍ ചേര്‍ന്ന് യുഡിഎഫിന്റെ അടിത്തറ ഇളക്കിയെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. രാജ്യസഭാ സീറ്റും നാല് നിയമസഭാ സീറ്റും വാഗ്ദാനം ചെയ്താണ് മണിയെ യൂ ഡി എഫില്‍ എത്തിച്ചതെന്നും ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ലില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments