![Fujairah Two children STUCK car](/wp-content/uploads/2018/06/CHILDRENS-STUCK-CAR.png)
ഫുജൈറ: ഫുജൈറയിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങി. എമിറേറ്റ് മാർക്കറ്റിനടുത്താണ് കാർ പാർക്ക് ചെയ്തിരുന്നത്. ഇതിനിടെയായാണ് കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിയത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന മാതാപിതാക്കൾ സിവിൽ പ്രതിരോധ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഘം സ്ഥലത്തെത്തി കുട്ടികളെ കാറിനുള്ളിൽ നിന്ന് രക്ഷപ്പെടുത്തി. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചാണ് കാറിന്റെ ഡോർ തുറന്നത്.
ALSO READ: കമിതാക്കളെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
കാറിന്റെ എൻജിൻ ഓണായിരുന്നു. എസി ഓണായിരുന്നതിനാൽ കുട്ടികൾ അധികം അസ്വസ്ഥരായില്ല. എന്നാൽ കാറിന്റെ താക്കോലിൽ കുട്ടികൾ തട്ടിയിരുന്നെങ്കിൽ വലിയ അപകടം തന്നെ ഉണ്ടാകുമായിരുന്നു . സിവിൽ പ്രതിരോധ സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് കുരുന്നുകൾക്ക് രക്ഷയായത്. മാതാപിതാക്കളുടെ അശ്രദ്ധ കാരണം ഇത്തരം സംഭവങ്ങൾ പതിവാകുകയാണെന്ന് അധികൃതർ പറഞ്ഞു.
Post Your Comments