
മനാമ: സൽമാബാദിലെ വീട്ടിൽ നിന്ന് കാണാതായ അഞ്ചുവയസുകാരന്റെ മൃതദേഹം കാറിനുള്ളിൽനിന്നും കണ്ടെത്തി. മനാമ സ്വദേശിയായ കാസിം അബ്ബാസ് എന്ന കുട്ടി രാത്രിയിൽ മാതാവിനൊപ്പം കിടന്നുറങ്ങുമ്പോഴാണ് കാണാതായത്. ഉടൻ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് റോഡിനരികിൽ നിർത്തിയിട്ട കാറിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
എന്നാൽ കുട്ടി എങ്ങനെ മരിച്ചു എന്ന കാര്യത്തിൽ സംശയം ബാക്കി നിൽക്കുകയാണ്. സംഭവം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ച് ട്വിറ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പരിശോധനകളും നടത്താനും മരണ കാരണം കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ. രണ്ടു വർഷങ്ങൾക്ക് മുമ്പും സമാനമായ സാഹചര്യത്തിൽ ഒരു കുട്ടിയുടെ കൊലപാതകം നടന്നിരുന്നു.
Post Your Comments