Latest NewsNewsInternational

മധ്യവയസ്‌കയുടെ മോണയ്ക്കുള്ളില്‍ ജീവനുള്ള മത്സ്യ ബീജം, പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

മോണ വേദനയുമായി വന്ന മധ്യവയസ്‌കയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി.ദക്ഷിണ കൊറിയയിലാണ് സംഭവം. ദിവസങ്ങളോളം വായില്‍ വേദനയും മറ്റ് അസ്വസ്ഥകളുമുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനെത്തിയതാണ് 63കാരി. വിശദമായ പരിശോധനയില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

വേദന വരുന്നതിന് ഏതാനും ദിവസം മുന്‍പ് ഇവര്‍ കണവ എന്ന മത്സ്യം കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ വായില്‍ 12ല്‍ അധികം തടിപ്പുകള്‍ വരുകയും ചെയ്തിരുന്നു. പരിശോധനയില്‍ ഇത് കണവയുടെ ജീവനുള്ള ബീജക്കൂട്ടങ്ങളാണെന്ന് തെളിഞ്ഞു. വായിലുള്ള ചെറിയ കോശങ്ങളില്‍ ഇവ കയറുകയായിരുന്നു. കണവ പോലുള്ള മത്സ്യങ്ങള്‍ നന്നായി വൃത്തിയാക്കി ഉപയോഗിക്കണമെന്നും ഡോക്ടര്‍മാരും മറ്റ് വിദഗ്ധരും മുന്നറിയിപ്പ് തരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button