Latest NewsIndiaNews

മുതിര്‍ന്ന നേതാവിനെതിരെ പരാമര്‍ശം നടത്തിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുതിര്‍ന്ന നേതാവിനെതിരെ പരാമര്‍ശം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഇദ്ദേഹവും മറ്റ് പാര്‍ട്ടിയിലെ അംഗങ്ങളും പോള്‍ ഫലത്തില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാനുമായി ഗൂഡാലോചന നടത്തിയെന്ന് പ്രധാനമന്ത്രി പ്രസംഗിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്ര്‌സിന്‌റെ മുതിര്‍ന്ന നേതാവുമായ മന്‍മോഹന്‍ സിങ്ങിനെതിരെ പരാമര്‍ശം നടത്തിയെന്നാണ് ആരോപണമുയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. ഭരണഘടനയ്ക്ക് കീഴിലാണ് നിങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. അടിസ്ഥാന രഹിതമായ സൂചനകള്‍ വെച്ച് നിങ്ങള്‍ നേതാക്കന്മാരെ ചോദ്യം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് വ്യക്താവ് പവന്‍ ഖേര പറഞ്ഞു.

പ്രധാനമന്ത്രിപദത്തില്‍ എത്തിയത് മുതല്‍ മോദി അടിസ്ഥാന രഹിതമായ വാര്‍ത്തകളിലാണ് ശ്രദ്ധിക്കുന്നത്.പാക്കിസ്ഥാനനെയാണ് പ്രധാനമന്ത്രി മുഖ്യ വിഷയമായി ഉയര്‍ത്തിപ്പിടിക്കുന്നത്. രാജ്യത്തെ കര്‍ഷകരുടെയും ചെറിയ തൊഴിലാളികളുടെയും ജോലിയില്ലാത്തവരുടെയും പ്രശ്‌നങ്ങളില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഖേര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button