ദുബായ്: ഫിനിക്സ് പക്ഷിയെ പോലെ താൻ തിരിച്ചുവരുമെന്ന് ജയിൽമോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്റെ പ്രതികരണം. ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരോട് ദേഷ്യമില്ല. ജയിലില്‍ പോയത് മോഷ്ടിച്ചിട്ടല്ല. ഗള്‍ഫിലെ ഏത് പ്രവാസി ബിസിനസ്സുകാരനും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ് താനും അഭിമുഖീകരിച്ചത്. താന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. പക്ഷേ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ കപടത തിരിച്ചറിയാന്‍ പറ്റിയില്ല. മകള്‍ ജയിലിലടക്കപ്പെട്ടതാണ് ഏറ്റവും ദു:ഖിപ്പിച്ചത്.
ജയിലില്‍ കിടന്നു മരിക്കേണ്ടി വരുമെന്ന് പോലും തോന്നിയ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ ദൈവം തന്നെ കൈവിട്ടില്ല. ഇത്രയും കാലം ജയിലില്‍ കിടക്കാതെ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സ്വത്തുക്കള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ സഹായിക്കുമെന്ന് വിചാരിച്ചവര്‍ മുഖം തിരിച്ചു. മുട്ടാത്ത വാതിലുകള്‍ ഇല്ല. ജയിലിലെ തന്റെ ഏറ്റവും വലിയ സങ്കടം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടതാണ്. ഇപ്പോൾ മോചനത്തിന് സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും രാമചന്ദ്രന് വ്യക്തമാക്കി.
Post Your Comments