
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ജനകീയനായ നേതാവാണ് നമ്മുടെ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിശ്വ ഗുരു എന്ന പദവിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ‘കുട്ടി’യെന്നും അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി. ഞങ്ങള്‍ തോറ്റത് കേവലം എട്ട് ഉപതിരഞ്ഞെടുപ്പുകളില്‍ മാത്രമാണ്. പക്ഷെ ഭരണം പിടിച്ചത് 14 സംസ്ഥാനങ്ങളിലാണ്. ഇവിടെ അത് നടക്കുന്നില്ല ഇത് നടക്കുന്നില്ല എന്നൊക്കെ രാഹുല്‍ ഗാന്ധി പറയുന്നു.. ഹേ കൊച്ചുകുട്ടീ.. നിങ്ങള്‍ പറയൂ കഴിഞ്ഞ എഴുപത് വര്‍ഷമായി നിങ്ങളുടെ മൂന്ന് തലമുറകള്‍ ഇവിടെ എന്തു ചെയ്യുകയായിരുന്നു എന്നും അമിത് ഷാ പറയുകയുണ്ടായി.
നിരവധി സംസ്ഥാനങ്ങളില്‍ ഭരണം പോയതിനേക്കാള്‍ ഉപതിരഞ്ഞെടുപ്പുകളുടെ വിജയത്തില്‍ സന്തോഷിക്കുന്നവരാണ് അവര്‍. പ്രതിപക്ഷം ചിത്രത്തില്‍ ഇല്ലാതായിരിക്കുന്നു. രാഹുല്‍ എന്നാണ് അവധിക്ക് പോവുന്നതെന്നും വരുന്നതെന്നും ആര്‍ക്കും അറിയില്ലെന്നും അമിത് ഷാ പറയുകയുണ്ടായി.
Post Your Comments