കൊച്ചി: നടു റോഡില്‍ വെച്ചും പോലീസ് സ്റ്റേഷനില്‍ വെച്ചും തനിക്ക് ക്രൂരക മര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്ന് ആലുവയില്‍ പോലീസ് അതിക്രമത്തിന് ഇരയായ ഉസ്മാന്‍. എടത്തല പോലീസ് സ്റ്റേഷന്റെ മുകളില്‍ കൊണ്ടുപോയി കാലുകള്‍ക്കിടയില്‍ പിടിച്ച് തന്നെ കൂട്ടത്തോടെ ക്രൂരമായി മര്‍ദിച്ചു. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും ഉസ്മാന്‍ പറഞ്ഞു.
read also: വീണ്ടും പോലീസ് ക്രൂരത; ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പോലീസുകാരനെതിരെ കേസ്
പോലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ തെറ്റാണ്. കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് കാറിന്റെ ഡ്രൈവറെന്ന് ഉസ്മാന്‍. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്നു തന്നെ മര്‍ദിച്ചു.- ഉസ്മാന്‍ പറഞ്ഞു.
അവിടെ കച്ചവടം നടത്തിയിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറില്‍ കയറ്റി പോലീസ് സ്റ്റേഷനിലെത്തിച്ചു. അതുവരെ ഇവര്‍ പോലീസാണെന്ന് തനിക്ക് അറിയില്ലായിരുന്നു. പിന്നീട് സ്റ്റേഷന്റെ മുകളില്‍ എത്തിച്ച് തല കാലിന് ഇടയില്‍ പിടിച്ച് മുട്ട് കയ്യിക്ക് പുറത്തിന് മര്‍ദിച്ച. അവിടെ വീണ തന്റെ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. ഇപ്പോഴും ദേഹമാസകലും വേദനയാണെന്‌നും കണ്ണിന്റെ കാഴ്ച ശരിയായിട്ടില്ലെന്നും ഉസ്മാന്‍ പറഞ്ഞു.
Post Your Comments