തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്.
തിരുവനന്തപുരത്ത് പെട്രോളിന് 80.55 രൂപയും ഡീസലിന് 73.40 രൂപയുമാണ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു.
ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു രൂപ ഇളവ് നല്‍കിയിരുന്നു. തുടര്‍ച്ചയായി ഇന്ധന വില കുറയുന്നതിന്റെ ആശ്വാസം ജനങ്ങള്‍ക്കുണ്ടെങ്കിലും വളരെ നേരിയ തോതിലാണ് വില കുറയുന്നത് എന്ന കാര്യം അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.
Post Your Comments