തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിജെ കുര്യന്. തന്നെ മാറ്റി നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി പ്രയോഗിച്ച കൗശലമാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതെന്നും 2012ലും തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നുവെന്നും പിജെ കുര്യന് വെളിപ്പെടുത്തി.
Also Read : യുവനേതാക്കള്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം: പി.ജെ.കുര്യന്
രാജ്യസഭാ സീറ്റ് കെ.എം.മാണി സ്വപ്നം കണ്ടിട്ട് പോലുമില്ലെന്നും കോണ്‍ഗ്രസ് വഴങ്ങുമെന്ന് അറിയാവുന്നത് കൊണ്ടാണ് മാണി സീറ്റ് ചോദിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത് കൊണ്ട് മാത്രമാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും കുര്യന് ആരോപിച്ചു. ഇങ്ങനെയാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയകാര്യ സമിതിക്ക് പ്രസക്തിയില്ലെന്നും ഉമ്മന്‍ചാണ്ടിക്ക് ചിലരെ ഒഴിവാക്കണമെന്ന് വ്യക്തിപരമായ അജണ്ടയുണ്ടെന്നും കുര്യന് വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിജെ കുര്യന് കത്ത് നല്‍കിയിരുന്നു. ഒപ്പം രാജ്യസഭയിലേക്ക് പരിഗണിക്കാവുന്ന ചില നേതാക്കളുടെ പേരും കത്തില്‍ കുര്യന് കുറിച്ചിരുന്നു. എം.എം.ഹസന്, വി.എം.സുധീരന്, രാജ്മോഹന്‍ ഉണ്ണിത്താന്, ഷാനിമോള്‍ ഉസ്മാന്, പി.സി.ചാക്കോ, പി.സി.വിഷ്ണുനാഥ് എന്നിവരില്‍ ഒരാളെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നായിരുന്നു കുര്യന്റെ അഭിപ്രായം.
Post Your Comments