വര്‍ക്കല: കൊലക്കേസ് പ്രതി 12 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. ഇടവ ഓടയം മമതയില്‍ അര്ബത്തിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഇടവ ഓടയംപരക്കുടി വീട്ടില്‍ ഷെമിനെ(31)യാണ് പോലീസ് പിടികൂടിയത്.
read also: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതിയുടെ കുറ്റസമ്മതം
2006ല്‍ ആയിരുന്നു സംഭവം നടക്കുന്നത്. മൊബൈല്‍ ഫോണ്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്ന അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെ എത്തിയപ്പോള്‍ നെടുമ്പാശേരി വിമാന്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments