India

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതിയുടെ കുറ്റസമ്മതം

ബംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതിയുടെ കുറ്റസമ്മതം. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശി കെ.ടി നവീന്‍കുമാറാണ് കുറ്റസമ്മതം നടത്തിയത്. ഹിന്ദു വിരുദ്ധയായതിനാലാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതി പറഞ്ഞു.

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ സ്വീകരിച്ച വ്യത്യസ്ത രീതികളും റൂട്ട്മാപ്പും ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഹിന്ദു ജനജാഗ്രതി സമിതിയുടെ യോഗത്തിനെത്തിയപ്പോഴാണ് ഗൗരി ലങ്കേഷിന്റെ കൊലയാളി പ്രവീണിനെ നവീന്‍ പരിചയപ്പെടുന്നത്. പ്രഫസര്‍ കെ.എസ് ഭഗവാന്റെ കൊലപാതകവും താന്‍ അറിഞ്ഞിരുന്നതായി നവീന്‍ കുമാര്‍ പറഞ്ഞു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 12 പുറങ്ങള്‍ നവീന്‍കുമാറിന്റെ പ്രസ്താവനയാണ്.

shortlink

Related Articles

Post Your Comments


Back to top button