ഹൈദരാബാദ്•വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ വിവാഹ വാഗ്ദാനം നല്‍കി ‘ബലാത്സംഗം’ ചെയ്യുകയും ‘വഞ്ചിക്കുക’യും ചെയ്ത പാന്‍ ഷോപ്പ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ വിവാഹിതനായ ഉപേന്ദ്ര വര്‍മ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഐ.പി.സി 376 (ബലാത്സംഗം), 417 (വഞ്ചന) വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പോലീസ് അറിയിച്ചു.
ഇയാളും യുവതിയും തമ്മില്‍ നാല് വര്‍ഷായി പരിചയത്തിലായിരുന്നുവെന്ന് കാച്ചിഗുഡ ഇന്‍സ്പെക്ടര്‍ എസ് സത്യനാരായണ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാന്‍ഷോപ്പ് ഉടമ സ്വീറ്റ് പാനില്‍ മയക്കുമരുന്ന് നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു.
Post Your Comments