വെഞ്ഞാറമൂട്•ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ഭര്‍ത്താവ് മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. പുനലൂര്‍ പേപ്പര്‍ മില്ലിനു സമീപം കോമളംകുന്ന് സോണിയ മന്ദിരത്തില്‍ സോമുകുമാര് (26) ആണു മരിച്ചത്. ഭാര്യയായ സൗമ്യയുടെ ചേച്ചിയുടെ വെഞ്ഞാറമൂട്ടിലുള്ള വീട്ടില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം.
പുനലൂര്‍ വെട്ടിപ്പുഴ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു സോമകുമാര്‍. ഭാര്യയ്ക്കൊപ്പം അലൂമിനിയം തോട്ടികൊണ്ടു മാങ്ങ പറിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ തോട്ടി തട്ടി സോമുകുമാറിനു വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments