KeralaInternational

അമേരിക്കയിൽ നദിയിൽ വീണ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഡിട്രോയിറ്റ്: മിഷിഗണ്‍ നദിയില്‍ വീണയാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടിയ മലയാളി യുവാവ് മരിച്ചു. പുത്തങ്കാവ് സ്വദേശി സുമിത്ത് ജേക്കബ് അലക്സ് (32) ആണ് മരിച്ചത്. സുമിത്ത് ഭാര്യ ജാന റേച്ചല്‍ ഏബ്രഹാമും ജാനയുടെ മാതാപിതാക്കളുമായി സമീപത്തെ ബ്ലാക്ക് റിവറില്‍ ചെറുബോട്ടില്‍ പോയപ്പോഴാണ് അപകടം. മറ്റൊരു ബോട്ട് മറിഞ്ഞ് വെള്ളത്തിൽ വീണ അമേരിക്കൻ യുവാവിനെ രക്ഷിക്കാനായാണ് സുമിത്ത് നദിയിലേക്ക് ചാടിയത്.

also read: സലാലയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

എന്നാൽ തണുപ്പുള്ള വെള്ളത്തിൽ ലൈഫ് ജാക്കറ്റ് ഇല്ലാതെ ചാടിയതോടെ സുമിത്ത് അപകടത്തിൽപ്പെടുകയായിരുന്നു. സുമിത്ത് രക്ഷിക്കാന്‍ ശ്രമിച്ച റോബര്‍ട്ട് ജോണ്‍ ലെവാന്‍ഡോസ്‌കി (47) യും മരിച്ചു. രാത്രിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സുമിത്തിന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്‍പതു മാസമേ ആയിട്ടുള്ളൂ. പുത്തങ്കാവ് ഏഴിക്കതുഴത്തില്‍ ചാക്കോ അലക്സിന്റെയും (ബേബി) കുഞ്ഞുമോളുടെയും പുത്രനാണ് മരണപ്പെട്ട സുമിത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button