തിരുവനന്തപുരം : തൊഴിൽ അന്വേഷണത്തിന് സർക്കാർ ജോബ് പോർട്ടൽ. തൊഴിൽ തേടുന്നവരെയും ദാതാക്കളെയും കൂട്ടിയിണക്കുക എന്നതാണ് ജോബ് പോർട്ടലിന്റെ ലക്ഷ്യം. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെയ്സ്) ആണ് പോര്‍ട്ടല്‍ തയാറാക്കിയത്.
തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍, തൊഴിലന്വേഷകര്‍ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴില്‍സാധ്യതകള്‍, തൊഴില്‍ദായകരുടെ ശരിയായ വിവരങ്ങള്‍ തുടങ്ങിയവക്കൊപ്പം വാഗ്ദാനം ചെയ്യപ്പെടുന്ന അവസരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും ചെയ്യും എന്നതാണ് പോര്‍ട്ടലിന്റെ പ്രത്യേകത. തൊഴില്‍ദാതാക്കളുടെ വിശ്വാസ്യത ഉറപ്പാക്കിമാത്രമേ പോര്‍ട്ടലില്‍ രജിസ്ട്രേഷന് അനുവദിക്കുകയുള്ളൂ. പോര്‍ട്ടലിന്റെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷണന് നിര്‍വ്വഹിച്ചു.
രണ്ടു ഘട്ടങ്ങളിലായാണ് പോര്‍ട്ടല്‍ പൂര്‍ത്തിയാക്കുന്നതെന്ന് കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞു. ദേശീയതലത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പങ്കാളികളുമായി ചേര്‍ന്ന് യഥാര്‍ഥ തൊഴില്‍ പരിതസ്ഥിതിയിലുള്ള വ്യാവസായിക ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങളും കെയ്സ് ആരംഭിച്ചിട്ടുണ്ട്.
ജോബ് പോർട്ടൽ എങ്ങനെ ഉപയോഗിക്കാം
വെബ്സൈറ്റ് വിലാസം- www.statejobportal.com
തൊഴിലന്വേഷിക്കുന്നവർക്ക് സ്വന്തം വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം
സ്ഥലം ,ജോലിയുടെ സ്വഭാവ നൈപുണ്യം, കമ്പനി, അവസരങ്ങൾ,എന്നിവയുടെ അടിസ്ഥാനത്തിൽ ജോലി തിരക്കാം.
തൊഴിൽദാതാവിന് തൊഴിലവസരങ്ങൾ പോർട്ടലിൽ നൽകാം.
കേരള പിഎസ്സിയുടേതൊഴികെ അർധ സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയിലെ എല്ലാ ഒഴിവുകളും പോർട്ടലിൽ ഉൾപ്പെടും.
കൗൺസലിംഗ് ,കരിയർ ഗൈഡൻസ് സംവിധാനം
വിദഗ്ധ തൊഴിലാളികൾക്ക് രജിസ്ട്രി രൂപികരിക്കും. വീട്ടുജോലിക്കാർ മുതലുള്ളവരെ രജിസ്ട്രി വഴി കണ്ടെത്തും.
രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രൊഫഷണൽ നെറ്റ്വർക്ക് ആയ ലിങ്ക് -ഇൻ പ്രൊഫൈലിൽ ക്കൂടി സ്വന്തമാക്കാൻ അവസരം.
ലിങ്ക്സ് ഇൻ നെറ്റവർക്ക് വഴിയുള്ള തൊഴിൽ അവസരങ്ങളും പ്രയോജനപ്പെടുത്താം .
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഡേറ്റ കേരള സർക്കാരുമായി ലിങ്ക്സ് ഇൻ പങ്കുവെയ്ക്കും.
Post Your Comments