കാഞ്ഞങ്ങാട്•ഗള്‍ഫ് കാരനായ ഭര്‍ത്താവ് നാട്ടിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടി. പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്‌കൈ പാലസിലെ അക്കൗണ്ടന്റും അമ്പലത്തറയിലെ ഗള്‍ഫുകാരനായ രതീഷിന്റെ ഭാര്യയുമായ സുനിത (24)യാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൈ പാലസിലെ ഓപ്പറേഷന്‍ മാനേജര്‍ മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന്‍ മഠത്തില്‍ ജിത്തു(44)വിനോടൊപ്പം ഒളിച്ചോടിയത്.
തൊടുപുഴ സ്വദേശിയായ ജിത്തു നേരത്തേ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്. സ്‌കൈ പാലസിലെ ജോലിയ്ക്കിടെയാണ് ഇരുവരും പരിചയത്തിലയത്.
ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. അതിനിടെ ഇരുവരുടെയും ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു.
ശബ്ദസന്ദേശത്തിലെ സുനിതയുടെ വാക്കുകള്‍…
‘ ഞാന്‍ പോകുന്നു. അന്വേഷിച്ചു വരേണ്ട. കൊച്ചിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ആവാം. പക്ഷെ, അതിന് 18 വയസ് കഴിഞ്ഞാലല്ലേ കൊച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. ഇനി നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ. അഞ്ചാറു വര്‍ഷമായില്ലേ ഞാന്‍ സഹിക്കുന്നു. ഇനി ശരിയാവില്ല. നിങ്ങള്‍ക്ക് ഒരു കാരണവശാലും മാറ്റം വരുത്താനാവില്ല. പിന്നെ ഞാനെന്താ ചെയ്യേണ്ടത്. ഞാനിങ്ങനെ പാവ പോലെ ജീവിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഇനിയെന്തായാലും എനിക്ക് പറ്റില്ല. നിങ്ങളുടെ വീട്ടില്‍ വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ. അവിടെയുള്ളവരുടെ മുഖം കാണാനും വയ്യ. നിങ്ങള്‍ക്ക് എന്താണെന്നുവെച്ചാല്‍ ഇഷ്ടംപോലെ ചെയ്തോ. കേസ് കൊടുത്താല്‍ ഞാന്‍ ഡൈവോഴ്സ് നോട്ടീസ് അയക്കും’.
ജിത്തുവിന്റെ വാക്കുകള്‍…
‘ രതീഷേ…പറയണതില് എനിക്ക് വിഷമമുണ്ട്. പക്ഷെ നിന്നോട് വിഷമം കാണിക്കേണ്ട ആവശ്യുല്ലെന്നാ എനിക്ക് തോന്നണേ. സുനിത ഞാനുമായിട്ട് ഇഷ്ടത്തിലാ ഞങ്ങളുടെ ഇഷ്ടം തുടങ്ങിയിട്ട് കൊറേ നാളായി. ഇന്ന് രാവിലെ മുതല് അവള്‍ കൊച്ചുമായി വന്നു നില്‍ക്കണാ, എന്നോട് എങ്ങോട്ടെങ്കിലും കൊണ്ടുപോ എന്നു പറഞ്ഞോണ്ട് നീ വരുന്നതിന് മുമ്ബേന്നും പറഞ്ഞു. അപ്പോ വേറെ ഒരു നിവര്‍ത്തിയുമില്ല. എനിക്കും ആരുമില്ലല്ലോ. അപ്പോ ഞാനവളെ കൊണ്ടുപോകാ… വെറുതേ കേസും ബഹളൊക്കെയായിട്ട് സ്വയം നാറാം എന്നല്ലാണ്ട് വേറെ ഒരു പ്രയോജനവുമില്ല. കേസ് കൊടുത്ത് കഴിഞ്ഞാ അവള് ഡൈവോഴ്സ് പെറ്റീഷന്‍ കൊടുക്കും. പിന്നെ ഞങ്ങളെ അന്വേഷിക്കേണ്ട ഞങ്ങളെന്തായാലും ഒരു മൂന്നാല് മാസത്തേക്ക് സ്ഥലത്തുണ്ടാവില്ല. കേരളത്തിലെന്നല്ല മിക്കവാറും ഇന്ത്യയില്‍ തന്നെ കാണില്ല ഒരു 10 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടും.അതുകൊണ്ട് ഏ.. 10 ദെവസൊന്നും വേണ്ട മോനേ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഞാന്‍ ഇന്ത്യ വിടും. ഞങ്ങളൊരുമിച്ച്. അപ്പോ വെറുതേ അതിന് ഒരു വഴക്കും വക്കാണവും ഉണ്ടാക്കാന്‍ നിക്കണ്ട. നീയും സ്വയം നാറാന്‍ നിക്കണ്ട കേട്ടോ. ശരിയെന്നാ….’
ശബ്ദസന്ദേശം പുറത്തുവന്നതോടെ ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയം സുനിതയെ തിരിച്ചു വേണ്ടെന്നും മകളെ തിരിച്ചു കിട്ടിയാല്‍ മതിയെന്ന നിലപാടിലാണ് രതീഷ്.
Post Your Comments