കണ്ണൂര്‍: കണ്ണൂരിലെ കോൺഗ്രസ്സിനുള്ളിലും പൊട്ടിത്തെറി. കെ.സുധാകരന്‍ ചെയര്‍മാനായി രൂപീകരിച്ച ഡി.സി.സി. ഓഫീസ് പുനര്‍ നിര്‍മ്മാണ് സമിതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഡി.സി.സി. ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം രാജി വെച്ചു. കഴിഞ്ഞ ഡി.സി.സി. യുടെ ഭരണ കാലത്ത് ഓഫീസ് കെട്ടിടം പൊളിച്ച് പണിയാന്‍ പണം പിരിച്ചെടുത്തിട്ടും പണി എങ്ങുമെത്തിയില്ല.ഡി.സി.സി. യോഗങ്ങളില്‍ നിരന്തരമായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
നേരത്തെ വയലാര്‍രവി ഗ്രൂപ്പിലായിരുന്ന പ്രദീപ് അടുത്തകാലത്ത് എ ഗ്രൂപ്പിലെത്തിയിരുന്നു. കഴിഞ്ഞ ഡി.സി.സിയുടെ കാലത്ത് സംഭാവനയായി ലഭിച്ച വലിയൊരു തുക വരവില്‍ കാണിക്കാത്തത് ഡി.സി.സി യോഗത്തില്‍ പ്രദീപ് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഈ തുക വരവില്‍ കാണിച്ചു. പഴയ ഓഫീസ് പൊളിച്ചപ്പോള്‍ മരഉരുപ്പടികള്‍ വിറ്റ് കാശാക്കി. ബൂത്ത് കമ്മിറ്റികള്‍ ഒരുകോടി പിരിച്ചു നല്‍കിയിരുന്നു. ഇതുകൂടാതെ ചെയര്‍മാന്റെ നേതൃത്വത്തില്‍ രണ്ടുനേതാക്കള്‍ ഗള്‍ഫില്‍ നിന്ന് പണം പിരിച്ചു.
ഇതൊന്നും വരവ് വെക്കാത്തതാണ് പ്രദീപിനെ ചൊടിപ്പിച്ചത്. ഇതിനു ശേഷം പ്രദീപിനെ ഒരു പരിപാടികളിലും സഹകരിപ്പിച്ചിരുന്നില്ല. പ്രദീപിന്റെ നാട്ടിലെ പരിപാടികളിലൊന്നും പങ്കെടുപ്പിക്കരുതെന്നും രഹസ്യനിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി ഊരുവിലക്കിന് സമാനമായ നില പ്രദീപ് നേരിടുന്നത് രണ്ടുവര്‍ഷമായി. ഇതാണ് രാജിയിലേക്ക് നയിച്ചത്.
Post Your Comments