കോട്ടയം: ശബരിമലയ്ക്ക് സമീപത്തുള്ള ഇലവുങ്കല്‍ ഭാഗത്ത് നിന്ന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ബാഗും കണ്ടെത്തി. 80 ദിവസം മുമ്പ് കാണാതായ കോട്ടയം സ്വദേശിനിയായ ജസ്ന മേരി എന്ന പെണ്കുട്ടിയുടെയാണെന്ന് സംശയം. കേരളത്തിന് അകത്തും പുറത്തുമെല്ലാം പോലീസും ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തുന്നുവെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. എന്നാല്‍ ഈ ഭാഗത്ത് നടത്തിയ അന്വേഷണത്തിലും പോലീസിന് ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കനത്ത മഴ ഓരോ ദിവസവും തുടരുകയാണ് എന്നതും കോടമഞ്ഞും തെരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
മാത്രമല്ല ഈ ഭാഗത്ത് കടുവയുണ്ടാകുമെന്ന പ്രദേശവാസികളുടെ മുന്നറിയിപ്പും തെരച്ചില്‍ തുടരുന്നതിന് തടസ്സമായി. ഈ വനമേഖലയില്‍ വരുംദിവസങ്ങളില്‍ പോലീസ് അന്വേഷണം തുടര്‍ന്നേക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വനഭാഗങ്ങളിലും പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നിര്‍ണായകമായ ഒരു വിവരവും ലഭിക്കുകയുണ്ടായി. ജസ്നയെന്ന പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടര മാസം കഴിയുന്നു.
ജസ്ന ജീവിച്ചിരിപ്പുണ്ടോ അതോ അപകടം വല്ലതും സംഭവിച്ചോ എന്ന് പോലും ആര്‍ക്കും ഒരു സൂചനയും ലഭിച്ചിട്ടില്ല. എന്നാല്‍ ലിത്വേനിയന്‍ സ്വദേശിനിയായ യുവതിയെ കാണാതായി ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത് ബലാത്സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെട്ട നിലയിലാണ്. ഒരു മാസത്തിലധികം വിഴിഞ്ഞത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച് അഴുകിക്കിടന്നിട്ടും ആരും അറിഞ്ഞിരുന്നില്ല. വിദേശവനിതയ്ക്ക് സംഭവിച്ചത് പോലൊരു ദുരന്തമൊന്നും ജസ്നയ്ക്ക് സംഭവിച്ചിട്ടുണ്ടാകുതേ എന്ന പ്രാര്‍ത്ഥനയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. തമിഴ്നാട്ടില്‍ ദേശീയ പാതയോരത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ അത് ജസ്നയാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ പിന്നീടത് ജസ്നയല്ലെന്നും മറ്റൊരു പെണ്‍കുട്ടിയാണെന്നും തിരിച്ചറിഞ്ഞു.
Post Your Comments