Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

പതിനേഴുകാരനൊപ്പം നാടുവിട്ട ഭര്‍തൃമതിയായ യുവതി ബംഗളൂരുവില്‍ പോയത് വിമാനത്തില്‍ : പിടിയിലായത് നെല്ലിയാമ്പതിയിലേയ്ക്കുള്ള സുഖവാസ യാത്രയ്ക്കിടെ

പാലക്കാട് : ആലത്തൂരിനെ നാണം കെടുത്തിയ സംഭവ പരമ്പരകളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. പതിനേഴുകാരനൊപ്പം ഒളിച്ചോടി നാടുവിട്ടത് ഭര്‍തൃമതിയായ യുവതി. യുവതിയുടെ മൂന്ന് വയസുള്ള ആണ്‍കുഞ്ഞിനേയും കൂട്ടിയാണ് യുവതി കൗമാരക്കാരനൊപ്പം നാടുവിട്ടത്. കഴിഞ്ഞദിവസമാണ് ആലത്തൂരില്‍ നിന്ന് ഇരുപത്തിനാലുകാരിയായ ഭര്‍തൃമതിയും പ്ലസ്ടു വിദ്യാര്‍ഥിയായ പതിനേഴുകാരനും നാടുവിട്ടത്. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗര്‍ സജിതയെന്ന യുവതിയാണ് കുട്ടിയെയും എടുത്ത് കാമുകനായ പതിനേഴുകാരനൊപ്പം പോയത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നാലെ പോക്സോ പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തു.

വ്യാഴാഴ്ച എട്ടരയോടെ നെല്ലിയാമ്പതി കേശവന്‍പാറയ്ക്കുസമീപം ഇവരെ കണ്ട തേയിലത്തോട്ടം തൊഴിലാളികള്‍ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പാടഗിരി പോലീസെത്തി കസ്റ്റഡിയിലെത്തിയെടുത്ത് ആലത്തൂര്‍ പോലീസിന് കൈമാറി. തിങ്കളാഴ്ച ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതി ചൊവ്വാഴ്ച തിരിച്ചുപോയി. മൂന്നുവയസ്സുള്ള മകനും ഒപ്പമുണ്ടായിരുന്നു. ഭര്‍തൃവീട്ടില്‍ എത്താത്തതിനാല്‍ യുവതിയുടെ വീട്ടുകാര്‍ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി.

നാടുവിട്ടശേഷം ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തിയ യുവതിയും കൗമാരപ്രായക്കാരനും മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു. വിമാനത്തില്‍ ബെംഗളൂരുവിലെത്തി ആഡംബര ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങി. ടാക്സിയില്‍ കേരളത്തിലേക്ക് മടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ചിറ്റില്ലഞ്ചേരിയിലെത്തി.

യുവതിയുടെ പിതാവ് ജോലിചെയ്യുന്ന കടയുടെ ഉടമയെ കുഞ്ഞിനെ ഏല്പിച്ച് ഇവര്‍ നെല്ലിയാമ്പതിയിലേക്ക് പോവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കിയശേഷം പിതാവിനെ ഏല്പിച്ചു.

കുട്ടിയെ ഉപേക്ഷിച്ചതിന് ബാലനീതി നിയമപ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരവുമാണ് യുവതിക്കെതിരേ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. യുവതിക്ക് അടുത്തൊന്നും ജാമ്യം ലഭിക്കില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button