തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിഷാന്തിനെ ഫെയ്സ്ബുക് വഴി വധഭീഷണി മുഴക്കിയെന്ന കേസിൽ വീണ്ടും അറസ്റ്റ്. തിരുവനന്തപുരം സ്വദേശിയായ ബി.ജെ.പി. പ്രവര്ത്തകന് ബിജു നായരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരമാണ് കേസെടുത്തതെന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് പറഞ്ഞു. ഇതോടെ, ദീപ നിഷാന്തിന്റെ പരാതിയില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ നാലു പേരെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബി.ജെ.പി. പ്രവര്‍ത്തകനായ തൃശൂര്‍ മാള സ്വദേശി അനീഷും അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിച്ചു. രമേഷ് കുമാര്‍ നായര്‍ എന്ന പേരിലുള്ള എഫ്.ബി. അക്കൗണ്ടില്‍ നിന്നാണ് ദീപയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നത്. ഇതിനു മറുപടിയെന്നോണം ബിജു നായരിട്ട കമന്റാണ് പരാതിക്കിടയാക്കിയത്. രമേഷ് കുമാര്‍ നായരെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
കത്വയിലെ പീഡനക്കേസിനെപ്പറ്റി ദീപക് ശങ്കരനാരായണന് ഇട്ട എഫ്.ബി. പോസ്റ്റ്, കോപ്പി ചെയ്തു സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് ദീപയ്ക്ക് നേരെ വ്യാപക പ്രതിഷേധം ഉയർന്നത്. അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ ദീപയുടെ നന്പര് പോസ്റ്റ് ചെയ്തുവെന്ന പരാതിയിൽ ബി.ജെ.പി. പ്രവര്‍ത്തകനായ തൃശൂര്‍ മാള സ്വദേശി അനീഷും അറസ്റ്റിലായിരുന്നു. ഇയാളെ ദീപയുടെ മുന്നിൽ വെച്ച് പോലീസ് മർദ്ദിച്ചതായി മജിസ്ട്രേറ്റിനു മൊഴി നൽകുകയും മജിസ്ട്രേറ്റ് എസ് ഐ ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Post Your Comments