തൊടുപുഴ: വിവാഹ ദിവസം അടുത്തിരിക്കെ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം വിട്ടയച്ചു. വിവാഹ വസ്ത്രങ്ങളെടുക്കാൻ വരനും വധുവും ബന്ധുക്കൾക്കൊപ്പം തുണിക്കടയിൽ എത്തിയപ്പോൾ പ്രതിശ്രുത വധുവിനെ കടത്തിക്കൊണ്ടു പോകാന്‍ കാമുകനെത്തുകയായിരുന്നു.
ബുധനാഴ്ച തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെച്ചാണ് സംഭവം. ഇതേത്തുടര്‍ന്ന് വ്യാപാര സ്ഥാപനത്തില്‍ സംഘര്‍ഷം നടക്കുകയും പ്രതിശ്രുത വരനും കാമുകനും യുവതിയുടെ ബന്ധുക്കളും വ്യപാര സ്ഥാപനത്തിലെ ജീവനക്കാരുമടക്കം ഒട്ടേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നീട് തൊടുപുഴ പോലീസ് എത്തി യുവതിയെ ഉള്‍പ്പെടെ എല്ലാവരെയും പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ബന്ധുക്കള്‍ക്കൊപ്പം പോകില്ലെന്നും വിവാഹം കഴിക്കാനില്ലെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് യുവതിയെ ഈരാറ്റുപേട്ട സ്വദേശിയായ കാമുകനൊപ്പം വിട്ടയച്ചത്.
ഞായറാഴ്ചയായിരുന്നു ഉടുപ്പന്നൂർ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. പ്രതിശ്രുത വരനുമായി നേരത്തെ പ്രണയത്തിലായിരുന്ന യുവതി പിന്നീട് ഈരാറ്റുപേട്ട സ്വദേശിയുമായി അടുപ്പത്തിലാകുകയായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതിനാൽ ചടങ്ങുകൾക്ക് വേണ്ടി ചിലവാക്കിയ തുക തിരികെ ലഭിച്ചില്ലെങ്കിൽ കേസ് നൽകുമെന്ന് വരന്റെ ബന്ധുക്കൾ അറിയിച്ചു.
Post Your Comments