ഓസ്ട്രിയ : ഏഴ് പള്ളികള്‍ അടച്ചുപൂട്ടിയതോടെ അറുപതോളം ഇമാമുമാര്‍ പുറത്താക്കല്‍ ഭീഷണിയില്‍. ഓസ്ട്രിയയിലാണ് സംഭവം. ഓസ്ട്രിയയിലുള്ള ഇമാമുമാരുടെ കുടുംബാംഗങ്ങള്‍ ഇതോടെ ആശങ്കയിലാണ്.
ഓസ്ട്രിയയിലെ ഗവണ്‍മെന്റിന്റെ ഇടയില്‍ ചില വിള്ളലുകള്‍ സൃഷ്ടിയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ഇമാമുമാര്‍ക്കെതിരെയുള്ള പ്രധാന ആരോപണമെന്ന് ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി ഹെര്‍ബര്‍ട്ട് കിക്കിള്‍ പറഞ്ഞു. ഓസ്ട്രിയയിലെ റൈറ്റ് ഫ്രീഡം പാര്‍ട്ടിയ്‌ക്കെതിരെ ഇമാമുകള്‍ മതപരമായ ആരോപണം ഉന്നയിച്ചു എന്നുമാത്രമാണ് ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി പറയുന്നത്.
ഇമാമുകള്‍ മതപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ഓസ്ട്രിയയിലെ മുസ്ലും പള്ളികള്‍ സംശയത്തിന്റെ നിഴലിലാകുകയും വിശദ അന്വേഷണങ്ങള്‍ക്കായി പള്ളികള്‍ അടച്ചിടുന്നതായി അറിയിക്കുകയുമായിരുന്നു. ഒന്നാംലോക മഹായുദ്ധത്തിനു ശേഷം അടച്ച്പൂട്ടി നീണ്ട 70 വര്‍ഷത്തെ കാലയളവിനു ശേഷം ഇക്കഴിഞ്ഞ ഏപ്രിലില്‍ ആരാധനയ്ക്കായി തുറന്നു കൊടുത്ത പള്ളിയും അടച്ചിട്ടതില്‍പെടുന്നു.
പള്ളികളിലെ കാര്യാലയങ്ങള്‍ക്ക് രാജ്യത്തിന് പുറത്തു നിന്നും വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നും, പള്ളികള്‍ക്ക് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായം കിട്ടുന്നതായും ഓസ്ട്രിയന്‍ സര്‍ക്കാര്‍ ആരോപിയ്ക്കുന്നു. ഇതില്‍ കുറ്റാരോപിതരായവരെ കണ്ടെത്തുന്നതിനാണ് പള്ളികള്‍ അടച്ചിട്ട് അന്വേഷണം നടത്തുന്നത്.
Post Your Comments