India

അമ്മയായ ഒരാള്‍ക്കും ഈ ക്രൂരത ചെയ്യാനാവില്ല, നവജാതശിശുവിനെ കാറില്‍ നിന്നും തെരുവിലേക്ക് വലിച്ചെറിഞ്ഞ് യുവതി(വീഡിയോ)

ഒരിക്കല്‍ അമ്മയായ ആര്‍ക്കും ഈ ക്രൂരത ചെയ്യാന്‍ സാധിക്കില്ലെന്നാണ് വീഡിയോ കണ്ട ഏവരും പറയുന്നത്. കാറില്‍ എത്തി നവജാതശിശുവിനെ തുണിയില്‍ പൊതിഞ്ഞ് തെരുവില്‍ ഉപേക്ഷിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ പതിഞ്ഞിട്ടുള്ളത്. കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാതെ ഡോറിലെ ഗ്ലാസ് താഴ്തി കുഞ്ഞിന് തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു.

read also: നവജാതശിശുവിനെ അമ്മ കുപ്പത്തൊട്ടിയില്‍ എറിഞ്ഞ് കൊന്നു: കാരണം ഇതാണ്

ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശത്തെ സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ചാര നിറത്തിലുള്ള സാന്‍ട്രോ കാറില്‍ ഇരുന്നാണ് യുവതി കുഞ്ഞിനെ ഉപേക്ഷിക്കുന്നത്.

കുട്ടിയെ രക്ഷപ്പെടുത്തി. ഇപ്പോള്‍ പ്രദേശത്തെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞ് ഗുരുതരാവസ്തയിലാണെന്ന് ജില്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജീവിതത്തിലേക്ക് കുഞ്ഞിനെ തിരികെ കൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button