മുംബൈ: പൊതുവെ പ്രയാസമുള്ള ജോലി തന്നെയാണ് ട്രാഫിക് പോലീസുകാരുടേത്. മഴയത്തും വെയിലത്തും മഞ്ഞത്തും നിന്ന് ജോലി ചെയ്യേണ്ടി വരുന്നവരാണിവര്‍. ഇത്തരത്തില്‍ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കനത്ത മഴയിലും കുടയോ റെയിന്‍കോട്ടോ ഇല്ലാതെ നിന്ന് തന്റെ ജോലി യാതൊരു മടിയുമില്ലാതെ ചെയ്യുകയാണ് അദ്ദേഹം. ഡഹിസര്‍ ട്രാഫിക്ക് ഡിവിഷനിലെ കോണ്‍സ്റ്റബിളായ നന്ദകുമാര്‍ ഇംഗ്ലെയാണ് ഈ ഉദ്യോഗസ്ഥന്‍.
read also: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ടോമിൻ തച്ചങ്കരി
കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ കനത്ത മഴയ്ക്കിടെ മുംബൈയിലെ തിരക്കേറിയ അക്കുര്‍ലി റോഡില്‍ പെട്ടെന്നുണ്ടായ ട്രാഫിക് ബ്ലോക്ക് നീക്കുകയാണ് അദ്ദേഹം ചെയ്തത്. കനത്ത മഴയില്‍ പലരും വീടുകളിലേക്ക് പാഞ്ഞുകൊണ്ടിരുന്നപ്പോഴാണ് യാതൊരു മടിയുമില്ലാതെ തന്റെ ജോലി ചെയ്യാനായി അദ്ദേഹം മുന്നോട്ട് എത്തിയത്.
കോരിചൊരിയുന്ന മഴയെ അവഗണിച്ച് ഒരു കുടയോ റെയിന്‍കോട്ടോ ഇല്ലാതെ ജോലി ചെയ്യുന്ന സന്ദകുമാറിന്റെ വീഡിയോ പകര്‍ത്തിയത് മുംബൈ സ്വദേശിയായ സത്യദേവാണ്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നന്ദ്കുമാറിന്റെ ഫോണിനും വിശ്രമമില്ലാതെയായി. അഭിനന്ദനമര്‍ഹിക്കാന്‍ വിളിക്കുന്നവരുടെ തിരക്കാണ് നന്ദ്കുമാറിന്റെ ഫോണില്‍.അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ശകുന്തള മിന്‍സ്ട്രിയും അഭിനന്ദനമറിയിച്ചിരുന്നു.
Post Your Comments