India

ഇടിമിന്നലിന്റെ ചിത്രം മൊബൈലിൽ പകർത്തിയ യുവാവിന് ദാരുണാന്ത്യം

ചെന്നൈ : ഇടിമിന്നലിന്റെ ചിത്രം മൊബൈലിൽ പകർത്തിയ യുവാവിന് ദാരുണാന്ത്യം. ചെന്നൈ സ്വദേശി എച്ച്‌ എം രമേഷ് (43) ആണു മരിച്ചത്. ചെന്നൈ തിരുവള്ളൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

സുഹൃത്തിന്റെ വീട്ടിലെ ചെമ്മീന്‍ കൃഷി കാണാന്‍ പോയപ്പോഴാണ് രമേഷിന് അപകടം സംഭവിച്ചത്. മഴ പെയ്യുന്നതിനിടയില്‍ മിന്നലടിച്ചപ്പോള്‍ രമേഷ് തന്റെ സ്മാര്‍ട്ട്‌ഫോണ്‍ എടുത്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് രമേഷിന് മിന്നലേറ്റു. മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഈ സംഭവത്തെത്തുടർന്ന് ഇടിമിന്നലുള്ള സമയത്ത് ആരും മൊബൈൽ ഉപയോഗിക്കരുതെന്ന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button