കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ കാറിന് തീപിടിച്ച് മുന്‍ അധ്യാപകന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്പലക്കുളങ്ങര ടൗണിന് സമീപത്ത് വച്ച് കാറിന് തീ പിടിച്ച് നമ്പ്യാത്തംകുണ്ട് എം.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച നാണുവാണ് കഴിഞ്ഞ ദിവസം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരികയുള്ളു. പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച ശേഷം സ്വയം തീകൊളുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് കുറ്റിയാടി സി.ഐ സുനില്‍ കുമാര്‍ പറഞ്ഞു.
കാറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തപ്പോള്‍ തന്നെ പെട്രോളിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു. ശത്രുക്കളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ആത്മഹത്യയെന്ന് തന്നെയാണ് നിഗമനം. നാണുവിന് സാമ്പത്തിക പ്രശ്‌നങ്ങളില്ല. അതിനാല്‍ ആത്മഹത്യയുടെ കാരണം കൂടുതല്‍ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും ആത്മഹത്യാ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാറിന്റെ പെട്രോള്‍ ടാങ്കിന് തീപിടിച്ചിട്ടില്ല, ഷോര്‍ട്ട് സര്‍ക്യുട്ടോ മറ്റെന്തെങ്കിലും രീതിയിലുള്ള അപകടങ്ങളും ഉണ്ടായിട്ടില്ല.
കാറിന്റെ പിന്‍ സീറ്റിന്റെ ഭാഗത്ത് പെട്രോളിന്റെ അതിരൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടിരുന്നു. ഇതെല്ലാം ആത്മഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്നു. പെട്രോള്‍ വാങ്ങാന്‍ നാണു കുപ്പി ചോദിച്ചിരുന്നതായി അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുന്ന രീതിയായിരുന്നു നാണുവിന്. അതുകൊണ്ട് തന്നെ വകര സബ് കോടതിയിലെ സീനിയര്‍ ര്‍ക്ക് സുജാതയാണ് നാണുവിന്റെ ഭാര്യ. നാല് വയസുകാരന്‍ ആത്മമജന്‍ മകനാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് കാറിന് തീപിടിച്ച് നാണു മരിച്ചത്.
Post Your Comments