Kerala

ഭാര്യവീട്ടില്‍ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് തിരയാന്‍ പോലീസ് സംരക്ഷണം നല്‍കില്ലെന്ന് കോടതി

കൊച്ചി: ഭാര്യവീട്ടില്‍ തിരച്ചില്‍ നടത്തി പാസ്‌പോര്‍ട്ട് കണ്ടെടുക്കുന്നതിന് ഭര്‍ത്താവിന് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ബന്ധുവിന്റെ വിവാഹത്തിനെത്തിയ പ്രവാസി ദമ്പതികളില്‍ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് ഭാര്യ കൈവശപ്പെടുത്തിയെന്നും തിരികെ നല്‍കുന്നില്ലെന്നുമുള്ള പരാതി പരിഗണിക്കെയാണ് കോടതി പരാമര്‍ശം.

read also: വീട്ടുമുറ്റത്തു പച്ചക്കറി നടാന്‍ കുഴിയെടുത്ത ഭര്‍ത്താവ്‌ കണ്ടത് ഭാര്യയുടെ മുന്‍ കാമുകന്റെ അസ്ഥികൂടം

മട്ടാഞ്ചേരി സ്വദേശിയായ ഭാര്യയുടെ വീട്ടില്‍ തിരച്ചില്‍ നടത്തി പാസ്പോര്‍ട്ട് കണ്ടെത്താന്‍ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. സഹോദരന്റെ വിവാഹത്തിനാണ് കേരളത്തില്‍ എത്തിയതെന്നും വിവാഹത്തിനുശേഷമാണ് ഭാര്യയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായെന്നും ഭര്‍ത്താവ് പറയുന്നു. ഇത് ചങ്ങനാശേരി പൊലീസ്സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പാക്കിയിരുന്നുവെന്നും ഭര്‍ത്താവ് വിശദീകരിച്ചു.

ബുധനാഴ്ച ദമ്പതികളെ വിളിച്ചുവരുത്തി കോടതി വിവരങ്ങള്‍ ആരാഞ്ഞു. ഭര്‍ത്താവിന്റെ പാസ്പോര്‍ട്ട് തന്റെ കൈവശമില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി മീഡിയേഷന്‍ കമ്മിറ്റിക്ക് അയച്ചെങ്കിലും ഒത്തുതീര്‍പ്പാവാത്തതിനാല്‍ കേസിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ബെഞ്ച് അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button