
മോസ്‌കോ: വീട്ടുമുറ്റത്തു പച്ചക്കറി നടാന്‍ കുഴിയെടുത്ത ഭര്‍ത്താവ് കണ്ടത് ഭാര്യയുടെ മുന്‍ കാമുകന്റെ അസ്ഥികൂടം. മോസ്‌കോയില്‍ നിന്നു 2200 കിലോമീറ്റര്‍ അകലെ ലുസിനോയിലാണു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. 60 കാരനായ ഭര്‍ത്താവു പച്ചക്കറി നടാനായി കുഴി എടുത്തപ്പോൾ ആയിരുന്നു അസ്ഥികൂടം ലഭിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഭാര്യയുടെ മുന്‍ കാമുകന്റെതാണ് എന്നു കണ്ടെത്തിയത്.
1997ൽ ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ സ്ത്രീ മുന്‍കാമുകനെ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശരീരഭാഗം വെട്ടിനുറുക്കിയ ശേഷം തോട്ടത്തില്‍ കുഴിച്ചിട്ടു. കാമുകന്‍ ദൂരെ ദേശത്തു ജോലിക്കു പോയി എന്നായിരുന്നു ഇവർ മറ്റുള്ളവരെ ഇത്രയുംകാലം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഭർത്താവ് അസ്ഥികൂടം കണ്ടെത്തിയതോടെ ഭാര്യ വിവരങ്ങളെല്ലാം തുറന്നു പറയുകയും പോലീസില്‍ അറിയിക്കരുതെന്നു ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ഭർത്താവ് ഇക്കാര്യങ്ങൾ പോലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
Also read : മുഖ്യമന്ത്രിയെ വധിക്കാന്‍ ‘കത്തി’യുമായി വരാനിരുന്ന കൃഷ്ണകുമാറിനെ ജോലിയില്‍ നിന്നും പുറത്താക്കി
Post Your Comments