കൊല്ലം: പത്തുവര്‍ഷം മുൻപ് ഭര്‍ത്താവ് മരണപ്പെട്ട യുവതി പ്രസവിച്ച കുഞ്ഞിനെ ജീവനറ്റ നിലയില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് കണ്ടെത്തി. പ്രസവ വിവരം പുറം ലോകമറിഞ്ഞത് യുവതിക്ക് നിലയ്ക്കാത്ത രക്ത സ്രാവം മൂലം ഡോക്ടറെ സമീപിച്ചപ്പോൾ. മഹാരാഷ്ട്രാ സ്വദേശിനിയായ മുപ്പത്തി നാലുകാരിയുടെ ഭര്‍ത്താവ് പത്ത് വര്‍ഷം മുന്‍പ് മരിച്ചതോടെ അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയോ എന്നാണു പോലീസിന്റെ സംശയം.
പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ ഇത് ഉറപ്പിക്കാന്‍ കഴിയൂ. പ്രസവത്തോടെ കുട്ടി മരിച്ചുവെന്നും അതിനാല്‍ മറവ് ചെയ്യാനാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവച്ചത് യുവതി മൊഴി നൽകിയിരിക്കുന്നത്.ഒരു മാസം മുന്‍പാണ് മഹാരാഷ്ട്രാ സ്വദേശിനിയായ യുവതി അഞ്ചാലുംമൂട്ടിലെത്തിയത്. ഭര്‍ത്താവിന്റെ അനുജന്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാളുടെ വിവാഹത്തിനായാണ് യുവതി എത്തിയത്.
കഴിഞ്ഞ രണ്ടിന് രാവിലെ വീട്ടുകാര്‍ വിവാഹ വസ്ത്രം വാങ്ങുവാനായി പോയപ്പോഴാണ് യുവതി പ്രസവിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പ്രസവ ശേഷം യുവതി ആകെ ക്ഷീണിതയായിരുന്നു. കൂടാതെ കടുത്ത വയറുവേദനയും രക്തസ്രാവവും ഉണ്ടായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് പ്രസവം കഴിഞ്ഞതായി മനസ്സിലായത്.
യുവതിയോട് ഇതിനെപറ്റി ചോദിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ വിളിച്ചു വരുത്തുകയും വിവരം ധരിപ്പിക്കുകയുമായിരുന്നു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്
Post Your Comments