Kerala

സഹസംവിധായകനെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്

കോഴഞ്ചേരി: സഹസംവിധായകനെന്ന് സ്വയം പരിചയപ്പെടുത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം. കഴിഞ്ഞമാസം 25നാണ് സംഭവം നടന്നത്. ഇലന്തൂര്‍ ജംഗ്ഷനിലെ ആയുര്‍വ്വേദ ചികിത്സാകേന്ദ്രത്തില്‍ കയറി ജീവനക്കാരിയായ യുവതിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച മല്ലപ്പള്ളി കൈപ്പറ്റ ആലുമൂട്ടില്‍ രാജേഷ് ജോര്‍ജ്ജി(44)നെ ആറന്‍മുള പൊലീസ് അറസ്റ്റു ചെയ്തു.

Also Read : യൂണീഫോമിന്റെ അളവ് എടുക്കുന്നതിനിടെ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, സംഭവം കൊച്ചിയില്‍

ആയുര്‍വ്വേദ ചികിത്സാകേന്ദ്രത്തിലെത്തിയ ജോര്‍ജ്ജ് താന്‍ ഒരു പ്രമുഖ ചലച്ചിത്ര സംവിധായകന്റെ സഹായിയും സുഹൃത്താണെന്നു പരിചയപ്പെടുത്തുകയും റിസ്പ്ഷനിസ്റ്റിനെ സിനിമയിലഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ആശുപത്രിക്കകം കാണാന്‍ അനുവാദം വാങ്ങുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കടന്ന് പ്രധാന വാതിലടച്ച് ജീവനക്കാരിയെ പരിചയപ്പെട്ട ശേഷം കയറിപ്പിടിക്കാന്‍ ശ്രമിച്ചു. കുതറിയോടിയ ജീവനക്കാരി പുറത്തിറങ്ങി ബഹളം വെച്ചപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

Also Read : ഉദ്ഘാടനത്തിനെത്തിയ യുവനടിയെ മദ്യലഹരിയില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

അതേസമയം ഇതുപോലെ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. എറണാകുളം ഹില്‍പാലസ്, തോപ്പുംപടി, കിളിമാനൂര്‍, ആറ്റിങ്ങല്‍, കീഴ് വായ്പൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ആറ്റിങ്ങല്‍ സ്റ്റേഷനിലെ തട്ടിപ്പു കേസിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആറുമാസത്തോളം ജയില്‍വാസം അനുഭവിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ കേസിനോടനുബന്ധിച്ച് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.  പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button