മുംബൈ: കമിതാക്കളെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ നഗരത്തിന് പുറത്തുള്ള മുലുന്ദ് എന്ന സ്ഥലത്താണ് അഫ്രോസ് ഖാന്(26), മനിഷ നേഗില്‍(21)എന്നിവരെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
നിർത്തിയിട്ടിട്ടും കാറിന്റെ ലൈറ്റും എഞ്ചിനും ദീർഘ സമയം ഓണായി കിടക്കുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് കാറിന്റെ ഡോര്‍ തകര്‍ത്ത് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. യുവാവിന്റെ ഉടമസ്ഥയിലുള്ളതാണ് കാർ.
മുലുന്ദ് സ്വദേശിയായ അഫ്രോസ് ഖാനും നവി മുംബൈക്കാരിയായ മനിഷയും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രണ്ട് മതങ്ങളിൽ ഉള്ളവരായതുകൊണ്ട് വീട്ടുകാർ ബന്ധത്തെ എതിർത്തു. ഈ കാരണത്താലാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments