കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ അശ്ലീലചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ മറിയാമ്മ ചാണ്ടി സെക്സ് മാഫിയയിൽ പെട്ട ആളാണോയെന്നു സംശയം. സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ അഞ്ചംഗസംഘം പിടിയിലായിട്ടുണ്ട്. തിരുവല്ല കടപ്ര വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണില്‍ സന്തോഷ് (40), തോളുപറമ്പില്‍ രാജേഷ് (40), പിച്ചന്‍വിളയില്‍ ബിജുരാജ് (40), വെണ്ണപ്പാറമലയില്‍ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തനിയ്‌ക്കൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷിണിപ്പെടുത്തി ഡോക്ടറില്‍നിന്ന് പണം തട്ടുന്നതിനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായ മറിയാമ്മ ചാണ്ടിയുടെ നീക്കത്തെക്കുറിച്ച് കോട്ടയം വെസ്റ്റ് പൊലീസ് പങ്കുവയ്ക്കുന്ന വിവരങ്ങളിങ്ങനെ. ആദ്യം മൂന്ന് ലക്ഷവും പിന്നെ രണ്ട് ലക്ഷവും വാങ്ങി. അശ്ലീലചിത്രം പകര്‍ത്തി സൂക്ഷിച്ചിച്ചുട്ടുള്ള മെമ്മറി കാര്‍ഡ് നല്‍കണമെങ്കില്‍ 3 ലക്ഷവും കൂടി വേണമെന്നും ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന മെമ്മറിക്കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്ഥിരീകരണം. പിടി വീഴുന്നത് പണം കൈപ്പറ്റാന്‍ കാത്തു നില്‍ക്കുമ്പോള്‍. പത്തനംതിട്ട ജില്ലയിലെ സ്റ്റേഷനുകളില്‍ മാത്രം എട്ട് കേസുകള്‍ നിലവിലുണ്ട്.
മറ്റു ജില്ലകളില്‍ സമാനകേസുകളുണ്ടെന്നും സൂചന. മറിയാമ്മയാണ് സംഘത്തിലെ പ്രധാന കണ്ണി. മറ്റുള്ളവര്‍ ഭീഷണി പെടുത്താനുള്ള സംവിധാനവും. ആണുങ്ങളെ മയക്കി വീഴ്ത്തുന്നതിനും ചതിയില്‍ കുടുക്കുന്നതിനും മറിയാമ്മാ ചാണ്ടിക്ക് പ്രത്യേക കഴിവു തന്നെയുണ്ട്. ഇതാണ് തട്ടിപ്പിന് കരുത്താകുന്ന പ്രധാന സംഭവം. കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ മറിയാമ്മ ഡോക്ടറുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നുള്ള അശ്ലീലചിത്രം കൈയിലുണ്ടെന്നും മൂന്നു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം ഭാര്യയെയും മക്കളെയും കാണിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് മൂന്നു ലക്ഷം രൂപ വാങ്ങി. തുക പോരെന്നും അഞ്ച് ലക്ഷം രൂപകൂടി നല്‍കണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി വീണ്ടും പണം വാങ്ങി. തങ്ങളുടെ സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും അഞ്ച് ലക്ഷം രൂപകൂടി നല്‍കിയാല്‍ പ്രശ്നം അവസാനിപ്പിച്ച് കരാര്‍ എഴുതിനല്‍കാമെന്നും പറഞ്ഞ് മറിയാമ്മ വീണ്ടും ഭീഷണിപ്പെടുത്തി. ഇതോടെ ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച കോട്ടയം നഗരത്തിലെത്തിയ അഞ്ചംഗസംഘം ഡോക്ടറില്‍നിന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വാങ്ങി മടങ്ങുന്നതിനിടെ കാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു.
‘ഇര’യുടെ ഇംഗിതം മനസ്സിലാക്കി കരുക്കള്‍ നീക്കും. അവസരമൊത്തുവരുമ്പോള്‍ കാമകേളിക്ക് പോലൂം മടിക്കാത്ത ഇവര്‍ രഹസ്യമായി ഇതിന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി സൂക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് അനുമാനം.ഇത്തരം വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്ന് ഇരകളെ ഭീഷിണിപ്പെടുത്തിയാണ് മറിയാമ്മ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമീക വിവരം. ഇവരുടെ തട്ടിപ്പിനിരയായവരെല്ലാം തന്നെ മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടിലുള്ളവരാണെന്നാണ് പുറത്തായ വിവരം.
താനും ഡോക്ടറും ഒന്നിച്ച് കാറില്‍ വച്ചെടുത്ത ചിത്രങ്ങളുണ്ടെന്നാണ് മറിയാമ്മ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ കേസുകളില്ലെങ്കിലും ഇവര്‍ പല ഉന്നതരേയും സമാന രീതിയില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇക്കാര്യം ചോദ്യം ചെയ്യലില്‍ പ്രതികളും സമ്മതിച്ചിട്ടുണ്ട്. ഇവരുടെ തട്ടിപ്പിനിരയായ കൂടുതല്‍ പേരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കോട്ടയത്തെ ഉന്നത രാഷ്ട്രീയക്കാരും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
Post Your Comments