റിലീസ് ആയ ദിവസം തന്നെ സൂപ്പര്‍ താരം രജനീകാന്തിന്റെ ചിത്രം കാലയുടെ വ്യജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ്‌റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. നിരവധി നിയമക്കുരുക്കുകള്‍ക്ക് ശേഷമാണ് കാല ഇന്ന് തീയേറ്ററുകളില്‍ റിലീസിന് എത്തിയത്.
സിനിമയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് രാജശേഖരന്‍ എന്നയാള്‍ കോടതി മുന്‍പാകെ ഹര്‍ജി നല്‍കിയിരുന്നു. പകര്‍പ്പവകാശത്തില്‍ ലംഘനം നടത്തിയെന്നാണ് ആരോപിച്ചായിരുന്നു ഹര്‍ജി.
Also Read : മകൻ മാനസികരോഗി, വൃണം വന്ന് പുഴുകയറിയ കാലുമായി അച്ഛന്‍; ഒടുവില്‍ സാന്ത്വനവുമായി ഗാന്ധിഭവന്‍
ചിത്രത്തിനെതിരെ കന്നഡ സംഘടനകളും രംഗത്ത് വന്നിരുന്നു. കര്‍ണാടകയില്‍ കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് കാലാ പ്രദര്‍ശനം തടയുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ കാലായുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Post Your Comments