കൊച്ചി: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം ഉള്ളതായി വിവരം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐസ് പ്രവര്‍ത്തനം സജീവമാവുകയാണെന്നാണ് വിവരം. ഇതിനിടെ അന്യസംസ്ഥാന വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പോലീസിന്റെ കൈവശമില്ല.
read also: ഐ എസ് ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു
സംസ്ഥാനത്തെ പ്രമുഖ സര്‍വ്വകലാശാലയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളില്‍ ഐ എസ് ബന്ധം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു കശ്മീര്‍ വിദ്യാര്‍ത്ഥിയും രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഐഎസ് ബന്ധമുള്ളതായി വ്യക്തമായിരിക്കുന്നത്. ഇവര്‍ക്ക് സഹായം എത്തിക്കുന്നത് തൃശൂര്‍ സ്വദേശിയാണ്. വിദ്യാര്‍ത്ഥികളെയും സഹായിയെയും കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കേന്ദ്ര അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ അടക്കം സംസാരിച്ചതില്‍ നിന്നാണ് കശ്മീര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ഭീകരബന്ധവും പുറത്തുവന്നിരിക്കുന്നത്.
എഞ്ചിനീയറിങ് ബിരുദധാരികളെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് റിക്രൂട്ട് ചെയ്യണമെന്ന് ഐഎസ് ഭീകരനും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്ല റാഷിദ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇയാളുടേത് ശബ്ദ സന്ദേശങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോളേജുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിയത്.
ഇവരുമായി ബന്ധപ്പെടുന്നവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി അറസ്റ്റ് അടക്കമുള്ള നടപടികള്‍ നീട്ടിവെച്ചിരിക്കുകയാണ്. കശ്മീരില്‍ നിന്നും ധാരാളം ചെറുപ്പക്കാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങളും നിരീക്ഷണത്തിലാണ്.
Post Your Comments