India

പശു സെസ്സ് നല്‍കുന്നവർക്ക് മാത്രം ഇനി മുതൽ മദ്യം

ന്യൂഡല്‍ഹി: സംസ്ഥാന സർക്കാർ മദ്യത്തിന്റെ വിലയിൽ പശു സെസ് ഏർപ്പെടുത്തിക്കൊണ്ട് സർച്ചാർജിങ് നടത്തുന്നു. ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോൾ പശു സെസ്സും നല്‍കാനാണ് രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ്.

പശുവിന്റെ സെസ്സ് 10 ശതമാനത്തിൽ നിന്നും 20 ശതമാനമായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ തുക ലഭിച്ചാൽ സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പ്രയോജനപ്പെടുത്തും. കഴിഞ്ഞ വർഷം പശുക്കളുടെ ക്ഷേമത്തിനായി സ്റ്റാമ്പ് ഡ്യൂട്ടിക്ക് സർക്കാർ 10 ശതമാനം പശു സെസ് സർച്ചാർജ് ഏർപ്പെടുത്തിയിരുന്നു.

പശു സെസ്സ് കൂടി ഈടാക്കുന്നതോടെ രാജസ്ഥാനില്‍ ഇന്ത്യന്‍ നിര്‍മിത മദ്യത്തിനും വിദേശ നിര്‍മിത മദ്യത്തിനും വില വര്‍ധിക്കും. സംസ്ഥാനത്ത് പശുക്കളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക ഫണ്ട് സൃഷ്ടിക്കാനാണ് സെസ്സ് എന്ന പദ്ധതി രൂപീകരിച്ചത്. 500 കോടിയോളം ഇതിനായി കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button