ആലപ്പുഴ: നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലുള്ള വീട്ടിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ബ്ലസന്‍ കോശി(21), നേഴ്സിംഗ് അസിസ്റ്റന്‍റ് അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡ്രൈവര്‍ ബ്ലസന്‍റെ നില ഗുരുതരമാണ്.
സ്നേഹതീരം ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. കായംകുളം-പുനലൂര്‍ കെ പി റോഡില്‍ കറ്റാനം വെട്ടിക്കോടിനു സമീപമായിരുന്നു അപകടം. മതിലിടിച്ചു തകര്‍ത്തശേഷം വീട്ടിലേക്ക് ആംബുലന്‍സ് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് പൂര്‍ണമായി തകര്‍ന്നു. വീടിനും നാശനഷ്ടം സംഭവിച്ചു.
Post Your Comments