യുവനായികമാരില്‍ പ്രധാനികളിലൊരാളായ അനുശ്രീ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ഇത്തവണ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിന് നല്‍കിയ മറുപടിയിലൂടെയാണ് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. യാതൊരുവിധ താരജാഡയുമില്ലാതെ തനിനാട്ടിന്‍ പുറത്തുകാരിയായി എത്തുന്ന താരത്തെക്കുറിച്ച് ആരാധകര്‍ തന്നെ വിവരിച്ചിരുന്നു. ഫേസ്ബുക്കില്‍ ഏറെ സജീവമായ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.
അടുത്തിടെ താരം സംഘിയാണെന്ന തരത്തില്‍ വന്‍വിവാദം അരങ്ങേറിയിരുന്നു. ശോഭായാത്രയ്ക്കിടയില്‍ ഭാരതാംബയായി വേഷമിട്ട താരത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നികേഷിന്റെ ചോദ്യത്തില്‍ അനുശ്രീയുടെ മറുപടി വളരെയേറെ അര്‍ത്ഥവത്താണ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിക്കിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അനുശ്രീ ബാലഗോകുലത്തില്‍ പോയതിനെകുറിച്ചും ഭാരതാംബയായി വേഷം കേട്ടിയതിനെ കുറിച്ചുമാണ് നികേഷ് കുമാര്‍ ചോദിച്ചത്.
സംഘിയെന്ന് വിശേഷിപ്പിച്ചതിന് ശേഷം പലരും തന്നെ മാറ്റി നിര്‍ത്തിയിരുന്നു. ആ വിളിയില്‍ തനിക്ക് സങ്കടമൊന്നുമില്ലെന്ന് താരം പറയുന്നു. മുന്‍പ് ബാലഗോകുലത്തിനിടയില്‍ ഒരേ പോലെ കാവി നിറമുള്ള വസ്ത്രമിട്ട് ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. അഥവാ സംഘി മനോഭാവമാണെങ്കില്‍ എന്തിനാണ് ആ വിഷയം പറഞ്ഞ് ഒരാളെ മാറ്റി നിര്‍ത്തുന്നതെന്നും താരം ചോദിക്കുന്നു.ഹിന്ദുവായതിനാല്‍ അമ്ബലത്തില്‍ പോവാറുണ്ട്. വീടിന് തൊട്ടടുത്തുള്ള അമ്ബലത്തിലെ എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഞായറാഴ്ച ദിവസം ബാലഗോകുലത്തിന്‍റെ യോഗത്തില്‍ പോവും.
ശ്ലോകങ്ങളും പുരാണകഥകളുമൊക്കെ കേള്‍ക്കാറുണ്ട്. അതിനിടയില്‍ പായസവും ലഭിക്കാറുണ്ട്. ഇതൊന്നും സംഘി മനോഭാവമുള്ളത് കൊണ്ടായിരുന്നില്ല. കുട്ടിക്കാലം മുതലുള്ള രീതികള്‍ അങ്ങനെയായിരുന്നു.വീട്ടില്‍ അച്ഛനും അമ്മയും പരിപാടിക്കൊക്കെ വരുമായിരുന്നു. അച്ഛന്‍ കോണ്‍ഗ്രസുകാരനമാണ് എന്നിട്ടും ഇത്തരം പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ഏത് പാര്‍ട്ടിയുടെ പരിപാടിക്ക് വിളിച്ചാലും താന്‍ പോവുമെന്ന് താരം പറയുന്നു.
തന്നെ ഈ പരിപാടിക്ക് ക്ഷണിച്ചതിന് നന്ദിയെന്ന് മാത്രമേ താന്‍ സംസാരിക്കാറുള്ളൂവെന്നും താരം പറയുന്നു. കൊണ്ഗ്രസ്സും കമ്യൂണിസ്റ്റും ഇതുപോലെയുള്ള ആഘോഷങ്ങള്‍ നടത്തിയാല്‍ തന്നെ വിളിച്ചാല്‍ താന്‍ പോകുമെന്നും അനുശ്രീ പറഞ്ഞു.
വീഡിയോ കാണാം:
Post Your Comments