ന്യൂ ഡൽഹി : യുഡിഎഫിലേക്ക് വീണ്ടും തിരിച്ചെത്താൻ ഒരുങ്ങി കേരള കോൺഗ്രസ്സ് (എം ). ഡൽഹിയിലെ ചർച്ചക്ക് ശേഷം കേരളത്തിൽ തീരുമാനം പ്രഖ്യാപിക്കും. ചർച്ചകൾ ഫലപ്രദമെന്നും നാളെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും ജോസ്.കെ.മാണി അറിയിച്ചു.
ജോസ്.കെ.മാണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ്‌അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും പങ്കെടുത്തിരുന്നു. ഈ ചര്‍ച്ചയിലാണ് യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച ധാരണയിലെത്തിയത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടുത്ത ദിവസം നടത്തുന്ന ചര്‍ച്ചകളിലേക്കും ജോസ്.കെ.മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മുന്നണി പ്രവേശം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
Also read : രാഷ്ട്രപതി ഭവനിലെ ഇഫ്‌താര്‍ വിരുന്നിനെ കുറിച്ച് രാഷ്ട്രപതിയുടെ തീരുമാനം ഇങ്ങനെ
Post Your Comments