സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാകുന്നതിന്റെ സൂചന നല്കി ഈ ഗള്‍ഫ് രാജ്യം. ഇതിനോടകം 31000 സ്വദേശികള്‍ക്ക് ജോലി നല്‍കിയതായാണ് വിവരങ്ങള്‍.
ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മെയ് 21 വരെ 31000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയതായാണ് വിവരം. മന്ത്ര സഭാ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം ഡിസംബര്‍ മൂന്നിന് രാജ്യത്ത് സ്വദേശിവത്കരണം ആരംഭിച്ചിരുന്നു. തൊഴില്‍ ലഭിച്ചവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. ഇവരില്‍ മിക്കവരും ഡിഗ്രി, ഡിപ്ലോമ എന്നീ യോഗ്യതകളുളളവരാണ്.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോള്‍സെയില്‍, റീട്ടെയില്‍, കണ്‍സ്ട്രക്ഷന്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ പേര്‍ക്കും ജോലി ലഭിച്ചത്. രാജ്യത്ത് സ്വദേശിവത്കരണം പാലിക്കുന്നുണ്ടോ എന്ന് കര്‍ശനമായ പരിശോധനകള്‍ നടക്കും. ഈ വര്‍ഷം ആദ്യം രാജ്യത്ത് നടപ്പാക്കിയ വിസ വിലക്ക് അടുത്ത മാസം അവസാനിക്കും. 87 തസ്തികകളിലേക്കാണ് വിസ വിലക്ക് ഏര്‍പ്പെടുത്തിയത്.
Post Your Comments