സാമൂഹ്യ മാധ്യമ ആപ്പുകളായ വാട്‌സാപ്പും സ്‌നാപ്പ് ചാറ്റും തൊഴിലാളികളില്‍ നിന്ന് വിലക്കി ബഹുരാഷ്ട്ര കമ്പനി. ഇതോടെ 36000 തൊഴിലാളികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.
ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോണ്ടിനെന്‌റല്‍ എന്ന കമ്പനിയാണ് വാട്ട്‌സാപ്പ് തൊഴിലാളികള്‍ക്കിടയില്‍ നിന്നും വിലക്കുന്നത്. ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ടാണ് കമ്പനി ഇത്തരം ആപ്പ് ഉപയോഗിക്കുന്നതില്‍ വിലക്ക് വരുത്തുന്നത്. യൂറോപ്യന്‍ യൂണിയന്‌റെ ഏറ്റവും പുതിയ ഡാറ്റ സുരക്ഷ നിയമം മെയ് 25ന് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണിത്. അമേരിക്കന്‍ പ്രസിഡ്‌നറായ ഡോണാള്‍ഡ് ട്രംപിന്‌റെ തിരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ നിന്നും 87 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം ഏറെ വിവാദമുയര്‍ത്തിയിരുന്നു.
Post Your Comments