തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയില്‍ വീണ്ടും മാറ്റം. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു. ഇന്നും സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്.
Also Read : യുഎഇയിൽ ഉടൻ ഇന്ധന വില വർദ്ധനവ്
തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.
6 ദിവസത്തിനുള്ളില്‍ പെട്രോളിന് 65 പൈസയും ഡീസലിന് 48 പൈസയുമാണ് കുറഞ്ഞത്. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു രൂപ ഇളവ് നല്‍കിയിരുന്നു. തുടര്‍ച്ചയായി ഇന്ധന വില കുറയുന്നതിന്‍റെ ആശ്വാസത്തിലാണ് സാധാരണ ജനങ്ങള്‍.
Post Your Comments