ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് പാട്യാല കോടതി. കേസില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സമയം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടതോടെയാണ് ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചത്.
കാര്‍ത്തി ചിദംബരം പ്രതിയായ എയര്‍സെല്‍ -മാക്സിസ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ചിദംബരം കോടതിയെ സമീപിച്ചത്.തുടര്‍നടപടികള്‍ക്കായി കേസ് ജൂലൈ 10 ലേക്ക് മാറ്റി. ആ ദിവസം തന്നെയാണ് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇത് രണ്ടാം തവണയാണ് കോടതി ചിദംബരത്തിന്‍റെ അറസ്റ്റ് തടയുന്നത്.
Post Your Comments