സൗദി: സൗദി അറേബ്യയുടെ ഫുട്ബോൾ ടീം പ്രഖ്യാപനത്തിന്റെ ഒഫിഷ്യൽ വീഡിയോയിൽ മലയാളവും. “ലോകകപ്പിന് പങ്കെടുക്കുന്ന സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ ഖുബൈരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ” എന്ന മലയാളം വാക്കാണ് സൗദി അറേബ്യയുടെ ഒഫീഷ്യല്‍ വിഡിയോയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.ഏറ്റവും അവസാനത്തെ താരത്തെ പ്രഖ്യാപിക്കുന്ന സ്ഥലത്താണ് മലയാളത്തില്‍ കളിക്കാരന്റെ പേരും ടീമില്‍ ഉള്‍പ്പെടുത്തിയ വിവരവും പറയുന്നത്. 2006ന് ശേഷം ആദ്യമായാണ് സൗദി അറേബ്യ ലോകകപ്പിന് യോഗ്യത നേടുന്നത്.
വീഡിയോ കാണാം;
Post Your Comments