Latest NewsKeralaNewsCrime

നീനുവിനെ കെവിന്‌റെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് പിതാവ്

കോട്ടയം : പ്രണയിച്ചതിന്‌റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ ക്രൂരമായി വധിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നീനുവിനെ കെവിന്‌റെ വീട്ടില്‍ നിന്ന് മാറ്റി താമസിപ്പിക്കണമെന്ന് കേസില്‍ പ്രതിയും നീനുവിന്‌റെ പിതാവുമായ ചാക്കോ കോടതിയോട് അഭ്യര്‍ഥിച്ചു. കേസിലെ മുഖ്യ പ്രതിയായ ഷാനു ചാക്കോ ഉള്‍പ്പടെയുള്ളവരെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആറ് പ്രതികളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

കേസിലെ പ്രധാന പ്രതികളായ ചാക്കോ, മകന്‍ ഷാനു ചാക്കോ എന്നിവരെ തെളിവെടുപ്പിനായും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായും കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കസ്റ്റഡിയിലേക്ക് ഇവരെ വിടരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തളളി. ഇതിനിടെയാണ് നീനുവിനെ മാറ്റി പാര്‍പ്പിക്കണമെന്ന് ചാക്കോ കോടതിയോട് അപേക്ഷിച്ചത്. ചാക്കോയെയും ഷാനുവിനെയും മറ്റ് പ്രതികളോടൊപ്പം ചോദ്യം ചെയ്യുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button