Latest NewsIndiaNewsCrime

ക്രിപ്‌റ്റോ കറന്‍സി വെച്ച് തട്ടിപ്പ്, കവര്‍ന്നത് 500 കോടി

താനെ: രാജ്യത്തെ നടുക്കി ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്. അതും നഷ്ടമായത് 500 കോടി. മണിട്രേഡ് കോയിന്‍ എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വലിയൊരു തുക നിക്ഷേപകര്‍ക്ക് വാഗ്ദാനം നല്‍കി മണി ട്രേഡ് കോയിന്‍ എന്ന സ്ഥാപനം താനെയില്‍ ആരംഭിച്ചത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി പരാതി നല്‍കിയതോടെയാണ് സംഗതി വ്യാജമാണെന്ന് പുറത്തറിയുന്നത്. 25000 പേരില്‍ നിന്നായി 500 കോടിയോളം രൂപ ഇതിനോടകം ഇവര്‍ തട്ടിച്ചു കഴിഞ്ഞിരുന്നു. ഇവര്‍ നടത്തി വന്ന ഓഫിസില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവരില്‍ നിന്ന് 53 ലാപ്‌ടോപുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button