സന: യെമനിലെ ഹൂതികള്‍ക്കെതിരെ അറബ് സഖ്യത്തിന്റെ തിരിച്ചടി തുടങ്ങി. ഹൂതികള്‍ക്കെതിരെ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വ്യോമാക്രമണത്തില്‍ 140 പേര് കൊല്ലപ്പെട്ടു. ഹൂതി ശക്തികേന്ദ്രങ്ങളായ അല്‍ ഹുസൈനിയ, സുബൈദ്, തഹിത, ഹേയസ് ജില്ലയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്.
ഹൂതി വിമതര്‍ യുദ്ധോപകരണങ്ങളുമായി സമീപത്തെ മല നിരകളില്‍ അഭയം തേടിയെന്നാണ് റിപോര്‍ട്ട്.
ചെങ്കടല്‍ തീരത്തുള്ള ഹൂതികളുടെ പല കേന്ദ്രങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ന്നു. അല്‍ ദുരൈഹാമി, അല്‍ ഹസ്സനിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൂതി സേനയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി.
Post Your Comments