Kerala

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അടുത്ത വര്‍ഷം 1,000 കോടി ധനസഹായം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അടുത്ത വര്‍ഷം 1,000 കോടി ധനസഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കിരിനെക്കൊണ്ടാകുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഈ വര്‍ഷം 1,000 കോടി നല്‍കി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ നടന്ന ചോദ്യങ്ങള്‍ക്കുത്തരം പറയുമ്പോഴാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.

Also Read : കെഎസ്ആര്‍ടിസിയില്‍ ‘ഒരു തച്ചങ്കരി യുഗം’ പിറവിയെടുക്കുമ്പോള്‍ സിഐടിയു പിറുപിറുക്കുന്നു

അതേസമയം രണ്ടാം ദിവസമായ ഇന്നും നിയമസഭയില്‍ ബഹളമുണ്ടായി. ഇന്ധനവില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യുന്നതിനിടെ സഭയില്‍ നേരത്തെ ബഹളമുണ്ടായിരുന്നു. സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനിടെ സ്പീക്കര്‍ ഇടപെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. സ്പീക്കര്‍ അസ്വസ്ഥനാകുന്നതെന്തിനാണെന്നും ചോദ്യം ചോദിക്കുന്നത് നിയമസഭാംഗങ്ങളുടെ അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു.

കൂടാതെ മലപ്പുറത്ത് എടപ്പാള്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ നിരവധി തവണ വാഗ്വാദമുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button