Kerala

കേരള പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ടിപി സെൻകുമാർ; പീഡനം പുറത്തുകൊണ്ടുവന്ന തീയേറ്റര്‍ ഉടമയ്ക്കെതിരെ കേസെടുത്ത നടപടിയില്‍ വ്യാപക വിമര്‍ശനം ഉയരുന്നു

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനം പുറത്തുകൊണ്ടുവന്ന തീയേറ്റര്‍ ഉടമ സതീഷിനെതിരെ കേസെടുത്ത നടപടിയ്‌ക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. കേരള പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്ന സംഭവമാണിതെന്ന് മൂന്‍ ഡി.ജി.പി ടി.പി സെന്‍കുമാർ പറയുകയുണ്ടായി. ചൈല്‍ഡ് ലൈനിനാണ് സതീഷ് തെളിവ് നല്‍കിയത്. അതിനാല്‍ അദ്ദേഹത്തിന്റെ നടപടി നിയമപരമാണ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലും കുട്ടിയെ തിരിച്ചറിയാൻ കഴിയുന്നില്ല. ദൃശ്യം പുറത്തുവിട്ടതിനാണ് കേസെടുത്തിരിക്കുന്നതെങ്കിൽ ധൈര്യമുണ്ടെങ്കില്‍ പോലീസ് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കട്ടെ. പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവെക്കണമെന്ന സന്ദേശമാണ് പോലീസ് നല്‍കുന്നതെന്നും സെൻകുമാർ പറയുകയുണ്ടായി.

Read Also: ചെറിയൊരു അബദ്ധത്തിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ; സംഭവം ഇങ്ങനെ

അതേസമയം സതീഷിനെതിരെ പോലീസ് കെട്ടിച്ചമച്ച കേസാണ് എടുത്തിരിക്കുന്നതെന്നും തികച്ചും അപലപനീയമായ നടപടിയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം.സി ജോസഫൈന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും സംഭവത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനാണ് തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസിന് എന്തും ചെയ്യാമെന്ന ദാര്‍ഷ്ട്യഭാവമാണുളളതെന്നും ബിന്ദുകൃഷ്ണ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button